'ജാമ്യ ഉത്തരവിലെ പരാമർശം നീക്കണം'; കരുവന്നൂർ കേസിൽ ഇഡി സുപ്രീം കോടതിയിലേക്ക്

പ്രതികൾ കുറ്റം ചെയ്തെന്നു കരുതുന്നില്ലെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം നീക്കണമെന്നാണ് ആവശ്യം.
ED to approach supreme court over karuvannur bank fraud case
'ജാമ്യ ഉത്തരവിലെ പരാമർശം നീക്കണം'; കരുവന്നൂർ കേസിൽ ഇഡി സുപ്രീം കോടതിയിലേക്ക്
Updated on

ന്യൂഡൽഹി: കരുവന്നൂർ ബാങ്ക് പണം തട്ടിപ്പു കേസിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇഡി. കേസിലെ പ്രതിയായ സിപിഎം നേതാവ് പി.ആർ. അരവിന്ദാക്ഷന്‍റെ ജാമ്യ ഉത്തരവിലെ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രീ കോടതിയിലെത്തുന്നത്. പ്രതികൾ കുറ്റം ചെയ്തെന്നു കരുതുന്നില്ലെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം നീക്കണമെന്നാണ് ആവശ്യം.

ഇതു കേസിന്‍റെ തുടർന്നുള്ള വിചാരണയെ അടക്കം ബാധിക്കുമെന്നാണ് ഇഡി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ പതിനഞ്ചാം പ്രതിയാണ് അരവിന്ദാക്ഷൻ. പ്രോസിക്യൂഷന്‍റെ ആരോപണങ്ഹളെ സംബന്ധിച്ച് ഹർജിക്കാർ നൽകിയ വിശദീകരണത്തിൽ നിന്ന് ഇരുവരും കുറ്റം ചെയ്തതായി കരുതാൻ കഴിയില്ലെന്നാണ് ഉത്തരവിലുള്ളത്.

14 മാസത്തിനു ശേഷമാണ് അരവിന്ദാക്ഷൻ പതിനാറാം പ്രതിയായ സി.കെ.ജിൽസ് എന്നിവർക്ക് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com