വിദ്യാഭ്യാസവും വിനോദവും; വിദ്യാർഥികൾക്കായി കുറഞ്ഞ ചെലവിലുള്ള വിനോദയാത്രാ പദ്ധതിയുമായി കെഎസ്ആർടിസി

ഗതാഗത മന്ത്രി സി.പി. ജോണിന്‍റെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്
Education and Entertainment: KSRTC’s Low-Cost Excursion Scheme for Students

വിദ്യാഭ്യാസവും വിനോദവും; വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ കുറഞ്ഞ ചെലവിലുള്ള വിനോദയാത്രാ പദ്ധതി

file
Updated on: 

തിരുവനന്തപുരം: സ്കൂൾ, കോളെജ് വിദ്യാർഥികൾക്ക് അറിവും വിനോദവും ഒരുപോലെ പകരുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജ് ആരംഭിച്ച് കെഎസ്ആർടിസി. ‘വിജ്ഞാനദർശിനി’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.

സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്റ്ററികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് അറിവും പ്രായോഗിക പരിചയവും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഗതാഗത മന്ത്രി സി.പി. ജോണിന്‍റെ നിർദേശപ്രകാരം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപ പ്രദേശങ്ങളിലെ ആകർഷകമായ സ്ഥലങ്ങളിലേക്കുമുള്ള യാത്രാ പാക്കേജുകളാണ് ആദ്യഘട്ടത്തിൽ തയ്യാറാക്കിയിരിക്കുന്നത്. മറ്റ് ജില്ലകളിലും പദ്ധതി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണെന്നും കെഎസ്ആർടിസി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പുകാട് ആന വളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരേസമയം 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാവുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ പ്രത്യേക ബസുകളാണ് ഇതിനായി ഉപയോഗിക്കുക.

പ്രകൃതി, ശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളെക്കുറിച്ച് പ്രായോഗിക അനുഭവങ്ങളിലൂടെ പഠിക്കാനുള്ള അവസരമൊരുക്കി വിദ്യാർഥികളുടെ പഠനാനുഭവങ്ങൾ വിപുലീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകളുടെ പ്രയോജനം വിദ്യാർഥികൾക്ക് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com