ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കിയില്ല; എൽദോസ് കുന്നപ്പിള്ളിയെ പെരുവഴിയിലാക്കി കെട്ടിടം ഉടമസ്ഥൻ

കെട്ടിടം ഉടമസ്ഥന്‍റെ ഭാര്യ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു
 eldose kunnappilly asked to vacate MLA office room

എംഎൽഎ എൽദോസ് കുന്നപ്പിള്ളി

Updated on

കൊച്ചി: പെരുമ്പാവൂർ നഗരസഭാ അധ്യക്ഷയെ തെരഞ്ഞെടുത്തതിനു പിന്നാലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയോട് ഓഫിസ് ഒഴിയാൻ ആവശ്യപ്പെട്ട് കെട്ടിടം ഉടമസ്ഥൻ. ഭാര്യയെ നഗരസഭാ അധ്യക്ഷയാക്കാത്തതിൽ പ്രതിഷേധിച്ചാണ് കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള ഓഫിസിലാണ് ഒരു മാസമായി എംഎൽഎയുടെ ഓഫിസ് പ്രവർത്തിക്കുന്നത്.

കെട്ടിടം ഉടമസ്ഥന്‍റെ ഭാര്യ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം 16 വോട്ട് നേടി യുഡിഎഫിന്‍റെ കെ.എസ്. സംഗീത അധ്യക്ഷയായി അധികാരമേറ്റു.

രണ്ടര വർഷത്തിനു ശേഷം ആനി മാത്യു ചെയർപേഴ്സൺ സ്ഥാനം ഏറ്റെടുക്കുമെന്നും കരാറിലുണ്ട്. ഭാര്യ അധ്യക്ഷ പദവിയിൽ നിന്ന് പുറത്തായതോടെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസിലെ ബോർഡുകൾ ഉടമസ്ഥൻ നീക്കി. കെട്ടിടത്തിന്‍റെ ഫ്യൂസും ഊരിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com