തെരഞ്ഞെടുപ്പ് തോൽവി: മഞ്ചേശ്വരത്തെ സിപിഎം ഏരിയാ സെക്രട്ടറിയെ നീക്കി

കാസർഗോഡ് ജില്ലാ സെക്രട്ടറി അംഗവും സ്ഥാനാർഥിയുമായിരുന്ന കെ.ആർ. ജയാനന്ദനാണ് ഏരിയാ സെക്രട്ടറി സ്ഥാനം നഷ്ടമായത്
Election defeat: CPM area secretary manjeswaram replaced

തെരഞ്ഞെടുപ്പ് തോൽവി: മഞ്ചേശ്വരത്തെ സിപിഎം ഏരിയാ സെക്രട്ടറിയെ നീക്കി

file photo

Updated on

കാസർഗോഡ്: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ‌ മഞ്ചേശ്വരം മണ്ഡലത്തിൽ ദയനീയമായി പരാജ‍യപ്പെട്ടതിനു പിന്നാലെ ഏരിയാ സെക്രട്ടറിയെ നീക്കി സിപിഎം. കാസർഗോഡ് ജില്ലാ സെക്രട്ടറി അംഗവും സ്ഥാനാർഥിയുമായിരുന്ന കെ.ആർ. ജയാനന്ദനാണ് ഏരിയാ സെക്രട്ടറി സ്ഥാനം നഷ്ടമായത്.

തെരഞ്ഞെടുപ്പിനു വേണ്ടി കെട്ടിവച്ച പണം പോലും ലഭിക്കാതെ വലിയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് നടപടി. അതേസമയം, സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് വെള്ളിയാഴ്ച ഡൽ‌ഹിയിൽ തുടക്കമാകും. കേരളത്തിലെ തെരഞ്ഞെടുപ്പ് തോൽവിയായിരിക്കും പ്രധാന അജൻഡ.

logo
Metro Vaartha
www.metrovaartha.com