സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കാൻ നിർദേശിച്ച് കെഎസ്ഇബി

ഊർജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽസമയത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി
Electricity consumption in Kerala hits record levels

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കാൻ നിർദേശിച്ച് കെഎസ്ഇബി

Representative image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. പീക്ക് സമയത്ത് നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി നിർദേശം നൽകി. ഊർജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ പകൽസമയത്ത് ആക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവ് ഇറക്കി.

വാട്ടർ ഹീറ്റർ ഇൻഡക്ഷൻ കുക്കർ വാഷിങ് മെഷീൻ പമ്പ് സെറ്റുകൾ തുടങ്ങി കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം പരമാവധി സോളാർ സമയങ്ങളിലേക്ക് മാറ്റണമെന്നും നിർദേശം.

സർക്കാർ ഓഫീസുകളിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്ന് നിർദേശം നൽകി. എസിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനവും ഒഴിവാക്കണമെന്നും നിർദേശം. അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങൾ പകൽ സമയത്ത് മാത്രമേ നടത്താവൂവെന്നു സർക്കാർ ഉത്തരവിൽ പറയുന്നു.

logo
Metro Vaartha
www.metrovaartha.com