തളയ്ക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു;  
സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരേ കേസ്
മരിച്ച ബാലകൃഷ്ണൻ, സിസി ടിവി വിഡിയോയിൽ നിന്നുള്ള ദൃശ്യം

തളയ്ക്കുന്നതിനിടെ ആനയുടെ ചവിട്ടേറ്റ് പാപ്പാൻ മരിച്ചു; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരേ കേസ്

സ്വകാര്യ ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയാണ് വനം വകുപ്പ് കേസെടുത്തത്.

കോതമംഗലം: കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്വകാര്യ ആന സഫാരി കേന്ദ്രത്തിൽ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചു. കമ്പി ലൈനിൽ പ്രവർത്തിക്കുന്ന കേരള ഫാം സ്‌പൈസസിനോട് ചേർന്നുള്ള ആന സഫാരി കേന്ദ്രത്തിലാണ് സംഭവം. രണ്ടാം പാപ്പാനായ കാസർകോട് നീലേശ്വരം കരിന്തളം വില്ലേജിൽ കോഴിത്തണ്ടക്കരയിൽ കുഞ്ഞിപ്പാറ,മേലേകണ്ടി വീട്ടിൽ ശങ്കരൻ മകൻ ബാലകൃഷ്ണനാണ് ( 62 ) മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം. സഫാരി കഴിഞ്ഞ് തിരികെ കെട്ടുന്നതിനിടെ പിടിയാന പാപ്പാനെ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ ബാലകൃഷ്ണനെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. ആന സഫാരി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയാണ് കേസ്.