
ജുനൈസ് അബ്ദുല്ല
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ലൈബ്രറി ജീവനക്കാരനായ ജുനൈസ് അബ്ദുല്ലയാണ് മരിച്ചത്.സുൽത്താൻ ബത്തേരി സ്വദേശിയാണ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടത്തിയ നൃത്തപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. നിലമ്പൂർ മുൻ എംഎൽഎ പി.വി. അൻവറിന്‍റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.