തിരുവനന്തപുരം ആർബിഐ ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം

യന്ത്രത്തിനുള്ളിൽ അശോകിന്‍റെ കൈ അബദ്ധത്തിൽ കുടുങ്ങുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്യുകയായിരുന്നു
Employee dies tragically after hand gets caught in machine at RBI office.

ആർബിഐ ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം

Updated on

തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തിരുവനന്തപുരം ഓഫീസിൽ യന്ത്രത്തിൽ കൈ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നോട്ട് ഷ്രെഡിങ് മെഷീൻ സ്ഥാപിക്കുന്നതിനിടെയാണ് സംഭവം.

യന്ത്രം സ്ഥാപിക്കുന്ന ജോലിക്കായി കരാർ അടിസ്ഥാനത്തിൽ നിയോഗിച്ച കമ്പനിയിലെ ജീവനക്കാരനായ അശോക് ആണ് മരിച്ചത്. യന്ത്രത്തിനുള്ളിൽ അശോകിന്‍റെ കൈ അബദ്ധത്തിൽ കുടുങ്ങുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഉപയോഗശൂന്യമായതോ അസാധുവായതോ ആയ കറൻസി നോട്ടുകൾ‌ ചെറിയ കഷണങ്ങളാക്കി നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന പ്രത്യേക യന്ത്രമാണ് നോട്ട് ഷ്രെഡിങ് മെഷീൻ.

logo
Metro Vaartha
www.metrovaartha.com