ഇഎംഎസിന്‍റെ മകൾ ഇ.എം. രാധ അന്തരിച്ചു

രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്ന രാധ വയോജന കമ്മിഷൻ അംഗമാണ്.
EMS's daughter E.M. Radha has passed away

ഇ.എം. രാധ

Updated on: 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്‍റെ മകൾ ഇ.എം. രാധ അന്തരിച്ചു. 70 വയസായിരുന്നു. വഴുതക്കാട് കോട്ടൺഹിൽ ഹൈറ്റ്സിലായിരുന്നു താമസം. കാൻസർ ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളിൽ സജീവമായിരുന്ന രാധ വയോജന കമ്മിഷൻ അംഗമാണ്.

വനിതാ കമ്മിഷൻ അംഗം, ദേശാഭിമാനി അഡ്മിനിസ്ട്രേഷൻ മാനേജർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 1988 മുതൽ ദേശാഭിമാനിയിൽ വിവിധ ചുമതലകൾ വഹിച്ചു. 2012ൽ അഡ്മിനിസ്ട്രേഷൻ വിഭാഗം മാനേജരായി വിരമിച്ചു.

ഇഎംഎസ്: മകളുടെ ഓർമകൾ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. സി.കെ. ഗുപ്തനാണ് ഭർത്താവ്. മകൻ സിദ്ധാർഥ് ഗുപ്തൻ.

പരേതരായ ഡോ. മാലതി ദാമോദരൻ, ഇ.എം. ശ്രീധരൻ, എസ്. ശശി എന്നിവർ സഹോദരങ്ങളാണ്.