എൻജിൻ തകരാർ; കരിപ്പൂരിൽ നിന്നും ഷാർജയ്ക്ക് പുറപ്പെടാനിരുന്ന എയർഇന്ത്യ വിമാനം വൈകുന്നു

എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി
engine compliant air india flight getting delayed
എൻജിൻ തകരാർ; കരിപ്പൂരിൽ നിന്നും ഷാർജയ്ക്ക് പുറപ്പെടാനിരുന്ന എയർഇന്ത്യ വിമാനം വൈകുന്നുRepresentative image
Updated on

കോഴിക്കോട്: കരിപ്പൂരിൽ നിന്നും ഷാർജയ്ക്ക് പുറപ്പെടാനിരുന്ന എയർഇന്ത്യയുടെ ഐ എക്സ് 351 വിമാനം വൈകുന്നു. എൻജിൻ തകരാറിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ കഴിയാതെ വന്നത്. രാവിലെ 11.45 പുറപ്പെടേണ്ട വിമാനമാണ് വൈകിയത്.

എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി. വിമാനത്തിന്‍റെ എഞ്ചിൻ തകരാർ പരിഹരിക്കാത്ത സാഹചര്യത്തിൽ വിമാനം എപ്പോൾ പുറപ്പെടാനാവുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com