Representative image
Representative image

മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം

3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്.

തിരുവനന്തപുരം: മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകും. മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്.

പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ ഇരട്ട വോട്ട് ആരോപണത്തിൽ പരിശോധന പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ.

400 നടുത്ത് ഇരട്ട വോട്ട് മാത്രമാണ് കണ്ടെത്താനായതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ കണ്ടെത്തിയവ തന്നെ ഇരട്ട വോട്ടുകളാണെന്ന് പറയാനാകില്ലെന്നും മുമ്പ് മരിച്ചവരുടെയും ആറ്റിങ്ങലിൽനിന്ന് പുറത്തുപോയി താമസിക്കുന്നവരുടെയും പേരുകളാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com