'എന്‍റെ കേരളം' പ്രദർശന വിപണന മേളയ്ക്ക് പാലക്കാട്ട് തുടക്കം ‌| Video

അടിസ്ഥാനസൗകര്യ വികസനം വിശദീകരിച്ച് മന്ത്രിമാർ, കെ. കൃഷ്ണൻകുട്ടിയും എം.ബി. രാജേഷും
https://www.metrovaartha.com/topic/governments-anniversary-celebration

രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം'’ പ്രദർശന വിപണന മേളയുടെ പാലക്കാട് ജില്ലാ പതിപ്പിനു തുടക്കം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ മേള സംഘടിപ്പിക്കുന്നത്‌.

നഗരത്തെ വർണശബളമാക്കിയ വാദ്യഘോഷങ്ങളാൽ ത്രസിപ്പിച്ചും നടത്തിയ ഘോഷയാത്രയ്‌ക്കു ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്ത്‌ മന്ത്രി കെ. കൃഷ്‌ണൻകുട്ടി മേള ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി എം.ബി. രാജേഷ്‌ അധ്യക്ഷനായി. കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം സാഹിത്യകാരൻ വൈശാഖൻ നിർവഹിച്ചു.

വിവിധ സർക്കാർ വകുപ്പുകളുടെ 250ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമാണ്. രാവിലെ ഒമ്പത് മുതൽ രാത്രി പത്ത് വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്. മേളയുടെ സമാപന സമ്മേളനം മേയ് പത്തിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

logo
Metro Vaartha
www.metrovaartha.com