ഇപിയുടെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി, റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും

കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്.
ep jayarajan Autobiography Controversy, police recorded Ravi dcs side
ഇപിയുടെ ആത്മകഥാ വിവാദം; രവി ഡിസിയുടെ മൊഴി രേഖപ്പെടുത്തി, റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും
Updated on

കൊച്ചി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സ് ഉടമ രവി ഡിസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷാണ് മൊഴി രേഖപ്പെടുത്തിയത്. ഒന്നര മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു നിന്നു. ഇപിയുമായി കരാറില്ലെന്ന് വ്യക്തമാക്കിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും.

‌'കട്ടൻ ചായയും പരിപ്പുവടയും' എന്ന പേരിലുള്ള പുസ്തകത്തിന്‍റെ ഓൺലൈൻ കോപ്പികൾ പുറത്തു വന്നതിനു പിന്നാലെ ഇപി ഇക്കാര്യം തള്ളിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ഡിസിയുമായി ഇത്തരത്തിൽ യാതൊരു വിധ കരാറും ഇല്ലെന്നും. തന്‍റെ ആത്മകഥ എഴുതിപ്പൂർത്തിയായിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റം വാദം.

വിവാദവുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജന്‍ ഡിസി ബുക്സിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.. അഡ്വ. കെ വിശ്വൻ മുഖേനയാണ് ഡിസി ബുക്സ് സിഇഒയ്‌ക്ക് നോട്ടീസ് അയച്ചത്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നാണ് ഇപിയുടെ ആവശ്യം.

ഉപതിരഞ്ഞെടുപ്പ് ദിവസം തന്നെ ആത്മകഥ പ്രചരിപ്പിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നാണ് ഇപി ആരോപിക്കുന്നത്. പുറത്ത് വന്നത് താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അതിനാൽ വക്കീൽ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി സി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാ​ഗങ്ങളും പിൻവലിച്ച് മാപ്പുപറയണമെന്നും അല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com