"ഇപി പ്രിയപ്പെട്ട നേതാവ്, ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു"; വിവാദ കുറിപ്പില്‍ വിശദീകരണവുമായി മരുമകന്‍

ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്‍റെ ഭാര്യ പണം വാങ്ങിയെന്നായിരുന്നു മരുമകനായ ഇ.പി. ശ്യാംജിത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്
EP Shyamjith Denies Facebook Allegations Against EP Jayarajans Wife
EP Jayarajan

file image

Updated on: 

കണ്ണൂര്‍: ഇ.പി. ജയരാജന്‍റെ ഭാര്യക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് ഇ.പി. ശ്യാംജിത്ത്. തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് താന്‍ മനഃപൂര്‍വം പ്രസിദ്ധീകരിച്ചതല്ലെന്നു തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതായി സംശയിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്‍റെ ഭാര്യ പണം വാങ്ങിയെന്നായിരുന്നു മരുമകനായ ഇ.പി. ശ്യാംജിത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഇത് വലിയ ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും ഇതിനെ തള്ളി മറ്റൊരു കുറിപ്പുമായി ശ്യാംജിത്ത് രംഗത്തെത്തുകയുമായിരുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

ഇന്ന് എന്‍റെ ഫെയ്‌സ്ബുക്ക് പേജായ Shyamjith EP-bnÂ, എന്‍റെ പ്രിയപ്പെട്ട സഖാവ് ഇ. പി. ജയരാജനെയും അദ്ദേഹത്തിന്‍റെ ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഞാന്‍ ഇപ്പോള്‍ ശബരിമലയില്‍ ആയതിനാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മാധ്യമപ്രവര്‍ത്തകര്‍ എന്നെ ഫോണില്‍ വിളിച്ച് അന്വേഷിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയാനുള്ളത്, എന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്നിട്ടുള്ള പ്രസ്തുത പോസ്റ്റ് ഞാന്‍ മനഃപൂര്‍വം പ്രസിദ്ധീകരിച്ചതല്ല എന്നതാണ്. എന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് ഞാന്‍ സംശയിക്കുന്നത്. പ്രസ്തുത പോസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നു.

ആയതിനാല്‍, എല്ലാ മാധ്യമപ്രവര്‍ത്തകരോടും പ്രത്യേകിച്ച് റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടും അഭ്യര്‍ത്ഥിക്കാനുള്ളത്, ഇത്തരം വിഷയങ്ങള്‍ വാര്‍ത്തയാക്കുന്നതിന് മുമ്പ് എന്നെ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്നാണ്.

എന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍തന്നെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ട് വിശദീകരിക്കുന്നതുമാണ്.

എല്ലാവരും വസ്തുതകള്‍ മനസ്സിലാക്കി മാത്രം പ്രതികരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

logo
Metro Vaartha
www.metrovaartha.com