20 വർഷത്തിനു ശേഷം കലോത്സവത്തിനൊരുങ്ങി എറണാകുളം; വരുന്നത് 14,000 കുട്ടികൾ

നവംബർ 30നകം സ്കൂൾ ഉപജില്ല, ജില്ലാ തല മത്സരങ്ങൾ പൂർത്തിയാക്കും.
Ernakulam gears up to host the arts festival after 20 years; 14,000 students set to participate

20 വർഷത്തിനു ശേഷം കലോത്സവത്തിനൊരുങ്ങി എറണാകുളം; വരുന്നത് 14,000 കുട്ടികൾ

MV Graphics

Updated on: 

കൊച്ചി:ഇരുപതു വർഷം നീണ്ടു നിന്ന കാത്തിരിപ്പിനു ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ വേദിയാകാൻ ഒരുങ്ങുകയാണ് എറണാകുളം. 2027 ജനുവരി 4 മുതൽ 8 വരെയ‌ാണ് 65ാമത് കലോത്സവം സംഘടിപ്പിക്കുന്നത്. എറണാകുളം മറൈൻ ഡ്രൈവ് ആയിരിക്കും പ്രധാന വേദി. കൂടിതെ 27 വേദികളാണ് 249 ഇന മത്സരങ്ങൾക്കു വേണ്ടി ഒരുക്കുന്നത്. വിവിധ ജില്ലകളിൽ നിന്നായി 14,000 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കാനായി എറണാകുളത്തെത്തുമെന്നാണ് പ്രതീക്ഷ. നവംബർ 30നകം സ്കൂൾ ഉപജില്ല, ജില്ലാ തല മത്സരങ്ങൾ പൂർത്തിയാക്കും.

കലോത്സവത്തിൽ എ, ബി, സി ഗ്രേഡുകൾ ലഭിക്കുന്നവർക്ക് യഥാക്രമം 20,15, 10 എന്നിങ്ങനെ ഗ്രേസ് മാർക്കുകൾ ലഭിക്കും. സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സംഘാടക സമിതി ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചിരുന്നു.

കഴിഞ്ഞ വർഷം തൃശൂരിലായിരുന്നു കലോത്സവം നടത്തിയത്. കണ്ണൂർ ജില്ലയായിരുന്നു ഓവറോൾ കിരീടം സ്വന്തമാക്കിയത്. തൃശൂർ ജില്ല രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി.

logo
Metro Vaartha
www.metrovaartha.com