ജലീലിന്‍റെ കളി പാണക്കാട് തങ്ങളോട് വേണ്ട; വിമർശിച്ച് ഇ.ടി. മുഹമ്മദ് ബഷീർ

മുഖ‍്യമന്ത്രിയെ സംരക്ഷിക്കാൻ കെ.ടി. ജലീൽ നടത്തിയ പ്രസ്താവന വളരെ ഹീനമായിപോയി
et muhammed basheer slams kt jaleel remarks on gold smuggling
ഇ.ടി. മുഹമ്മദ് ബഷീർ
Updated on: 

മലപ്പുറം: സ്വർണ കള്ളക്കടത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന അധ‍്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ മതവിധി പുറപ്പെടുവിക്കണമെന്ന ജലീലിന്‍റെ പ്രസ്താവനയെ വിമർശിച്ച് ഇ.ടി. മുഹമ്മദ് ബഷീർ. മുഖ‍്യമന്ത്രിയെ സംരക്ഷിക്കാനുള്ള കെ.ടി. ജലീലിന്‍റെ ശ്രമമാണിതെന്നും കളി പാണക്കാട് തങ്ങളോട് വേണ്ടെന്നും ബഷീർ പറഞ്ഞു.

സ്വർണക്കള്ളക്കടത്തിന്‍റെ ഇടപാടുകാരെ മുഴുവൻ അധികാരസ്ഥാനത്തിരുത്തി പൊലീസ് മേധാവിത്വത്തെ തന്നെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന മുഖ‍്യമന്ത്രിയെ സംരക്ഷിക്കാൻ കെ.ടി. ജലീൽ നടത്തിയ പ്രസ്താവന വളരെ ഹീനമായിപോയി. ബഷീർ പറഞ്ഞു.

സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും അതിൽ വിശ്വാസികൾ ഇടപെടരുതെന്നും ആവശ‍്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പ്രഖ‍്യാപിക്കണമെന്നാണ് കെ.ടി. ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞത്. സ്വർണക്കടത്ത് മതനിഷിദ്ധമാണെന്ന് പാണക്കാട് തങ്ങൾ പറഞ്ഞാൽ മലപ്പുറത്തിന്‍റെമേൽ ഇങ്ങനെയുള്ള അപകീർത്തികൾ ഉണ്ടാകില്ലെന്നും ജലീൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com