തെരുവുനായകൾക്ക് ദയാവധം; വിധി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

തെരുവുനായകളെ സംരക്ഷിക്കാൻ ഷെൽട്ടറുകൾ നിർമിക്കാനുള്ള സ്ഥലം കണ്ടെത്താൻ ജില്ലാ കലക്റ്റർമാരെ ചുമതലപ്പെടുത്തും.
Euthanasia for stray dogs; State prepares to implement the verdict

തെരുവുനായകൾക്ക് ദയാവധം; വിധി നടപ്പാക്കാനൊരുങ്ങി സംസ്ഥാനം

representative image- Ai

Updated on

തിരുവനന്തപുരം: തെരുവുനായകളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച അനുമതി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകി. അപകടകാരികളായ തെരുവുനായകളെ കൊല്ലാനാണ് നീക്കം. തദ്ദേശസ്ഥാപനങ്ങൾ വഴി പ്രത്യേക സമിതികൾ രൂപീകരിക്കാനാണ് നീക്കം.

തെരുവുനായകളെ സംരക്ഷിക്കാൻ ഷെൽട്ടറുകൾ നിർമിക്കാനുള്ള സ്ഥലം കണ്ടെത്താൻ ജില്ലാ കലക്റ്റർമാരെ ചുമതലപ്പെടുത്തും.

രണ്ടിൽ കൂടുതൽ നായകളുള്ള വീടുകൾക്ക് ചെറു ഷെൽറ്റർ ലൈസൻസ് നൽകാനും നീക്കമുണ്ട്. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡങ്ങൾ നടപ്പിലാക്കാനും ആലോചനയുണ്ട്. തെരുവുനായകളെ സംരക്ഷിക്കുന്നതിനുള്ള ഷെൽട്ടർ നിർമിക്കുന്നതിനുള്ള സ്ഥലപരിമിതിയാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്.

logo
Metro Vaartha
www.metrovaartha.com