തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം

പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.
evidence tampering case supreme court rejects appeal of  Antony Raju, should face trial
തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിന് തിരിച്ചടി; വിചാരണ നേരിടണം
Updated on

ന്യൂഡൽഹി: തൊണ്ടി മുതൽ കേസിൽ മുൻമന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീൽ തള്ളി സുപ്രീം കോടതി. പുനരന്വേഷണം നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സി.ടി. രവി കുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജൂനിയർ അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിലാണ് വിധി.

1994ൽ വഞ്ചിയൂർ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ കുടുങ്ങിയ വിദേശിയെ രക്ഷിക്കാനാണ് കൃത്രിമം കാട്ടിയത്. കേസിൽ രണ്ടാം പ്രതിയായ ആന്‍റണി രാജു കുറ്റം ചെയ്തിട്ടുള്ളതായി സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

ആന്‍റണി രാജുവിനെതിരായ കേസിലെ തുടർനടപടി ഹൈക്കോടതി സാങ്കേതിക പിഴവിന്‍റെ പേരിൽ റദ്ദാക്കിയിരുന്നു. എന്നാൽ ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും പ്രോസിക്യൂഷൻ നടപടി ആരംഭിക്കാമെന്നും കോടതി പിന്നീട് വിധി പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് ആന്‍റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com