

ടി.ഐ. മധുസൂദനൻ
കണ്ണൂർ: കഴിഞ്ഞ ദിവസമാണ് ധനരാജ് വധക്കേസിൽ വിധി വന്നത്. ഇപ്പോഴിതാ അതിനു പിന്നാലെ കൊലവിളി പ്രസംഗവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുൻ പയ്യന്നൂർ എംഎൽഎയുമായ ടി.ഐ. മധുസൂദനൻ. കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞുതന്നെ തീർക്കുമെന്നും അതിനു പാർട്ടിക്ക് മടിയില്ലെന്നും സമൂഹമാധ‍്യമങ്ങളിലൂടെ പാർട്ടിയെ അധിക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുൻ എംഎൽഎയുടെ കൊലവിളി പ്രസംഗം. കോടതിക്കെതിരേയും മധുസൂദനൻ വിമർശനം നടത്തി. ചീമേനിയിൽ 5 പേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട കാര‍്യവും മധുസൂദനൻ പറഞ്ഞു.
കേസിലെ പ്രതികളാരും ഇന്ന് ജീവനോടെയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ധനരാജ് കൊല്ലപ്പെട്ടിട്ടില്ലെന്ന് ജഡ്ജി പറയാത്തത് ഭാഗ‍്യമാണെന്നും ജഡ്ജിക്ക് തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാമെന്നും ഇടതുപക്ഷത്തിന്‍റെ പോരാട്ട വീര‍്യത്തെ തടവുശിക്ഷയും കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാമെന്നും മധുസൂദനൻ പറഞ്ഞു.