മുഖ്യമന്ത്രി അവതരിപ്പിച്ച ധവളപത്രം എഐ ഉപയോഗിച്ച് തയാറാക്കിയതല്ലെന്ന് വിദഗ്ധ സമിതി

സംസ്ഥാനത്തിന്‍റെ യഥാർഥ ധനസ്ഥിതിയാണ് ധവളപത്രം ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ധ സമിതി അധ‍്യക്ഷൻ ഡോ. കെ.എം. ചന്ദ്രശേഖർ പറഞ്ഞു
expert committee denies ai generated claim in white paper

വി.ഡി. സതീശൻ, ഡോ. കെ.എം. ചന്ദ്രശേഖർ

Updated on

തിരുവനന്തപുരം: മുഖ‍്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രം എഐ ഉപയോഗിച്ച് ത‍യാറാക്കിയതാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളി വിദഗ്ധസമിതി. സംസ്ഥാനത്തിന്‍റെ യഥാർഥ ധനസ്ഥിതിയാണ് ധവളപത്രം ചൂണ്ടിക്കാണിക്കുന്നതെന്ന് വിദഗ്ധ സമിതി അധ‍്യക്ഷൻ ഡോ. കെ.എം. ചന്ദ്രശേഖർ പറഞ്ഞു.

ധവളപത്രം എഐ നിർമിതമാണെന്ന മുൻ മന്ത്രി തോമസ് ഐസക്കിന്‍റെ ആരോപണങ്ങളടക്കമാണ് ചന്ദ്രശേഖർ തള്ളിയത്. ധനവകുപ്പിലെ രഹസ‍്യരേഖകൾ എഐയ്ക്ക് നൽകിയെന്നും ഒരാഴ്ചയ്ക്കുള്ളിൽ 190 പേജുകളുള്ള ധവളപത്രം തയാറാക്കിയപ്പോൾ അത്ഭുതം തോന്നിയെന്നും എഐ ടൂൾസ് ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ധവളപത്രത്തിന്‍റെ ഭൂരിഭാഗവും തയാറാക്കിയത് എഐ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയെന്നുമായിരുന്നു തോമസ് ഐസക്ക് പറഞ്ഞിരുന്നത്.

logo
Metro Vaartha
www.metrovaartha.com