കള്ളാടി ദുരന്തബാധിത മേഖലയിൽ പരിശോധന നടത്തി വിദഗ്ധ സംഘം

പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റുന്നത് പഠിക്കാൻ സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയാണ് പരിശോധന നടത്തിയത്
expert team inspection at site of Kalladi landslide tragedy

വയനാട്ടിൽ തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിൽ (ഫയൽ ചിത്രം)

Updated on

വയനാട്: കള്ളാടിയിലെ ദുരന്തബാധിത മേഖലയിൽ വിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവരാണ് പരിശോധന നടത്തിയത്.

വയനാട് തുരങ്ക പാത നിർമാണത്തിന്‍റെ ഭാഗമായാണ് പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മറ്റൊരു സ്ഥലത്തേക്ക് എങ്ങനെ സുരക്ഷിതമായി മാറ്റുമെന്ന കാര‍്യത്തിൽ തീരുമാനമെടുക്കുന്നത് ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടനെ നീക്കം ചെയ്യണമെന്ന് ദുരന്തത്തിനു മുന്നേ തന്നെ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com