കൊല്ലത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് പരുക്ക്

ആന്ധ്രപ്രദേശിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയിരുന്ന ഐഒഎൽ സഫയർ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്.
Explosion on a ship in Kollam; engineer injured

കൊല്ലത്ത് കപ്പലിൽ പൊട്ടിത്തെറി; എൻജിനീയർക്ക് പരുക്ക്.

Updated on

കൊല്ലം: കൊല്ലം തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിൽ സ്ഫോടനം. ബുധനാഴ്ചയുണ്ടായ അപകടത്തിൽ എൻജിനീയർ സത്യപ്രകാശിന് (40)പൊള്ളലേറ്റു. കോസ്റ്റൽ പൊലീസ് എത്തിയാണ് സത്യപ്രകാശിനെ ആശുപത്രിയിൽ എത്തിച്ചത്. ഉത്തർപ്രദേശുകാരനായ ഇയാളുടെ മുഖത്തും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്.

ആന്ധ്രപ്രദേശിൽ നിന്ന് ആഫ്രിക്കയിലേക്ക് അരിയുമായി പോയിരുന്ന ഐഒഎൽ സഫയർ എന്ന കപ്പലാണ് അറ്റകുറ്റപ്പണികൾക്കു വേണ്ടി കൊല്ലം തുറമുഖത്ത് താത്കാലികമായി നിർത്തിയത്. കപ്പലിലെ ജനറേറ്റർ തകരാറിലായിരുന്നു. വെൽഡിങ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

logo
Metro Vaartha
www.metrovaartha.com