സംസ്ഥാനം ചുട്ടുപൊള്ളുന്നു; 10 ജില്ലകളിൽ‌ യെലോ അലർട്ട്

സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് അപകടകരമായ നിലയിലാണ്
extreme heat yellow alert in kerala

സംസ്ഥാനം ചുട്ടുപൊള്ളുന്നു;10 ജില്ലകളിൽ‌ യെലോ അലർട്ട്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ‌ കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ രണ്ട് മുതൽ 3 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് അപകടകരമായ നിലയിൽ ഉയർന്നിട്ടുണ്ട്.

പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 37 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുശം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെും താപനില ഉയരും. തിരുവനന്തപുരത്തും ആലപ്പുഴയിലും 35 ഡിഗ്രി സെൽഷ്യസും വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസുമാണ് താപനില.

logo
Metro Vaartha
www.metrovaartha.com