സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം; മുഖ‍്യമന്ത്രിക്ക് പരാതി നൽകി വേടന്‍റെ കുടുംബം

രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും പരാതിയിൽ പറയുന്നു
family alleges conspiracy against rapper vedan complaint to cm

വേടൻ

Updated on

കൊച്ചി: ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ പരാതി നൽകി.

രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും സ്ഥിരം കുറ്റവാളിയാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും പരാതിയിൽ പറയുന്നു.

വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന കേസിൽ കഴിഞ്ഞ ദിവസം വേടനെ തൃക്കാകര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ‍്യമുള്ളതിനാൽ വൈദ‍്യ പരിശോധനയ്ക്ക് ശേഷം വിട്ടയയ്ക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com