രൺജീത് ശ്രീനിവാസൻ കൊലക്കേസ്: വിധിയിൽ തൃപ്തരെന്ന് രൺജീത്തിന്‍റെ കുടുംബം

വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും സംതൃപ്തിയുണ്ടെന്നും രൺജീതിന്‍റെ അമ്മ പറഞ്ഞു.
രൺജീത് ശ്രീനിവാസൻ കൊലക്കേസ്: വിധിയിൽ തൃപ്തരെന്ന് രൺജീത്തിന്‍റെ കുടുംബം

ആലപ്പുഴ: കോടതി വിധിയിൽ സംതൃപ്തരാണെന്ന് കൊല്ലപ്പെട്ട രൺജീത് ശ്രീനിവാസന്‍റെ കുടുംബം. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ വിധി കേൾക്കാനായി രൺജീതിന്‍റെ അമ്മയും ഭാര്യയും എത്തിയിരുന്നു. ഞങ്ങൾക്കുണ്ടായ നഷ്ടം വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ടെന്ന് രൺജീത്തിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അത്യപൂർവമായ കേസു തന്നെയാണിത്. വായ്ക്കരി ഇടാൻ പോലും പറ്റാത്ത രീതിയിലാണ് അവർ കാണിച്ചു വച്ചത്.

അതു കണ്ടു നിന്നത് ഞാനും മക്കളും അമ്മയും അനിയനുമാണ്. സത്യസന്ധമായി അന്വേഷിച്ച് വിവരങ്ങൾ കോടതിയിലെത്തിച്ച ഡിവൈഎസ്പി ജയരാജിനോടും പ്രോസിക്യൂട്ടറോടും കുടുംബം നന്ദി രേഖപ്പെടുത്തി.

വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും സംതൃപ്തിയുണ്ടെന്നും രൺജീതിന്‍റെ അമ്മ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com