തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍ക്കും, പകര്‍പ്പെഴുത്തുകാര്‍ക്കും, സ്റ്റാമ്പ് വെണ്ടര്‍മാര്‍ക്കും, ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്കും ഓണ ഉത്സവബത്തായി 5000 രൂപ അനുവദിച്ചു. കേരള ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം.
മുന്‍ വര്‍ഷത്തില്‍ നിന്നും 500 രൂപ വര്‍ദ്ധന വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കുവാനും ബോര്‍ഡ് തീരുമാനിച്ചു.