തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണം ഉത്സവ ബത്തയായി 1,000 രൂപ വീതം ലഭിക്കും. ഇതിനായി 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ് ഉത്സവ ബത്ത അനുവദിച്ചത്.
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണത്തോടനുബന്ധിച്ച് 1,000 രൂപ വീതം ഉത്സവ ബത്ത അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 5,929 തൊഴിലാളികൾക്കാണ് ബത്ത ലഭിക്കുന്നത്.