ആലുവയിൽ പനി ബാധിച്ച് ചികിത്സയിലിരുന്ന പത്ത് വയസുകാരൻ മരിച്ചു

ആലുവ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു
fever 10 years old boy died in aluva
Hilarin
Updated on

ആലുവ: ആലുവയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്ത് വയസുകാരൻ മരിച്ചു. ഏലുക്കര ചാലക്കൽ വീട്ടിൽ ഫ്രെഡി , സൗമിന ദമ്പതികളുടെ മകൻ ഹിലാറിൻ (10)ആണ്ണ് മരിച്ചത് കഴിഞ്ഞ രണ്ട് ദിവസമായി പനി ബാധിച്ചു ആലുവ താലുക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പനി കൂടി അബോദ അവസ്ഥയിലായ ഹിലറിനെ മാതാപിതാക്കൾ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചപ്പോഴെക്കും മരിച്ചിക്കുകയായിരുന്നു.

ആലുവ പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച്. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി . മുപ്പത്തടം ഗവ: സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഹിലാറിൻ. ഷാരോൺ , ആൽഡ്രിൻ എന്നിവർ സഹോദരങ്ങളാണ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com