

എലിസബത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഏരൂർ വിളക്കുപാറ ആയിരുനെല്ലൂർ ഷാജി ഭവനത്തിൽ എലിസബത്ത് (38) ആണ് മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് ഇവർ.
കഴിഞ്ഞ ദിവസമാണ് പനി ബാധിച്ച് യുവതി ഇടമണിലെ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതോടെ, എലിസബത്തിനെ തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
മെഡിക്കൽ കോളെജിൽ വച്ചാണ് മരണം. പനിയെത്തുടർന്നുണ്ടായ അണുബാധയായിരിക്കാം മരണകാരണമെന്നാണ് നിഗമനം. സംഭവത്തിൽ ഏരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.