സംവിധായകൻ പ്രകാശ് കൊളേരിയെ മരിച്ച നിലയിൽ കണ്ടെത്തി

വരും വരാതിരിക്കില്ല, അവൻ അനന്തപദ്മനാഭൻ, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രകാശ് കൊളേരി
പ്രകാശ് കൊളേരി

കൽപ്പറ്റ: ചലച്ചിത്ര സംവിധായകൻ പ്രകാശ് കൊളേരിയെ വയനാട്ടിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയനാട്ടിലെ വീട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

വരും വരാതിരിക്കില്ല, അവൻ അനന്തപദ്മനാഭൻ, മിഴിയിതളിൽ കണ്ണീരുമായി, പാട്ടുപുസ്തകം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. മിഴിയിതളിൽ കണ്ണീരുമായി എന്ന ആദ്യ ചിത്രം 1987ൽ പുറത്തിറങ്ങി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com