
തിരുവല്ല ബിവറേജസ് ഗോഡൗണിൽ തീപിടിത്തം; വൻ നാശനഷ്ടം
symbolic image
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീ പടർന്ന് വൻ നാശനഷ്ടം. ജവാൻ മദ്യത്തിന്‍റെ സംഭരണ കേന്ദ്രത്തിലാണ് തീ പടർന്നത്. കെട്ടിടം പൂർണമായും കത്തിയമർന്നുവെന്നാണ് റിപ്പോർട്ടുകൾ.
ചങ്ങനാശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്തി. ഗോഡൗണിന് സമീപത്തായി മദ്യ നിർമാണ യൂണിറ്റുമുണ്ട്. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടന്നിരുന്നു. അവിടെ നിന്നും തീ പടർന്നിരിക്കാം എന്നാണ് പ്രാഥമിക നിഗമനം