തിരുവനന്തപുരത്തെ സ്കൂളിൽ തീപിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്
Fire breaks out at school in Thiruvananthapuram

തിരുവനന്തപുരത്തെ സ്കൂളിൽ തീപിടുത്തം

Updated on

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സ്കൂൾ‌ വളപ്പിൽ വൻ തീപിടിത്തം. ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് അഗ്നിബാധയുണ്ടായത്. സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്.

മൂന്ന് ബസുകൾ പൂർണമായും, ഒരു ബസ് ഭാഗികമായും കത്തി നശിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45 ഓടെയായിരുന്നു തീപിടുത്തം.

തീ ആളിക്കത്തുന്നത് കണ്ട് അയൽവീട്ടുകളിലുള്ളവരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കുകയായിരുന്നു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Fire breaks out at school in Thiruvananthapuram
സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത; തീയിട്ടതാണോ എന്നു സംശയം
logo
Metro Vaartha
www.metrovaartha.com