
വയനാട്ടിൽ ബോബി ചെമ്മണൂരിന്‍റെ കള്ള് ഷാപ്പിന് തീ പിടിച്ചു
മേപ്പാടി: വയനാട് മേപ്പാടിയിൽ ബോബി ചെമ്മണൂരിന്‍റെ ഉടമസ്ഥതയിലുള്ള കള്ള്ഷാപ്പിൽ തീ പിടിത്തം. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആർക്കും പരുക്കില്ല.
ബോചെ തൗസൻഡ് ഏക്കറിലെ ഫാക്റ്ററിക്കു സമീപത്ത് നിർമിച്ചിരുന്ന പുല്ലു മേഞ്ഞ കള്ള്ഷാപ്പ് പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.