ചിന്നക്കനാൽ പഞ്ചായത്തിൽ പടർന്നു പിടിച്ച കാട്ടുതീ ശമിച്ചു

വനം വകുപ്പ് തിരിച്ചിട്ട അതിർത്തിക്കു പുറത്തേക്ക് തീ പടരില്ല എന്നാണ് നാട്ടുകാരുടെ പക്ഷം.
കാട്ടു തീ
കാട്ടു തീ
Updated on

ചിന്നക്കനാൽ: ചിന്നക്കനാൽ പഞ്ചായത്തിൽ നാല് മണിക്കൂളോളമായി പടർന്നു പിടിച്ച കാട്ടു തീ യ്ക്ക് ശമനമായി. എല്ലാവർഷവും ഇവിടെ കാട്ടു തീ ഉണ്ടാവാറുണ്ട്. വനം വകുപ്പ് തിരിച്ചിട്ട അതിർത്തിക്കു പുറത്തേക്ക് തീ പടരില്ല എന്നാണ് നാട്ടുകാരുടെ പക്ഷം.

ചിന്നക്കാനാൽ- സൂര്യനെല്ലി വനമേഖലയിലെ പുൽമേടുകളിൽ സ്ഥിരമായി ഈ കാട്ടുതീ ഉണ്ടാകുന്നത് വഴി പുൽമേടുകളിലെ ഉണങ്ങിയ പോതപുല്ല് കരിയുകയും പുതുമഴ പെയ്യുമ്പോൾ ആനകൾക്ക് ഇഷ്ടഭക്ഷണം ആയി പുതിയ പുല്ല് കിളിർക്കുക യും ചെയ്യും എന്നാണ് നാട്ടുകാരായ രാജാമണിയും രാജേന്ദ്രനും പറഞ്ഞത്.

തിങ്കളാഴ്ച മൂന്നരയോടെ തുടങ്ങിയ കാട്ടുതീ രാത്രി ഏഴു മണിയോടെയാണ് ശമിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com