ജനൽ കട്ടള ദേഹത്തു വീണ് ഒന്നാം ക്ലാസുകാരൻ മരിച്ചു

ഓമല്ലൂർ കെവിയിലെ വിദ്യാർഥിയാണ്.
First standard boy dies after window frame accident

ദ്രുപത് തനൂജ്

Updated on

അടൂർ: ജനൽ കട്ടള ദേഹത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. അടൂർ ഏഴംകുളം പുത്തൻ‌വീട്ടിൽ തനൂജ് കുമാറിന്‍റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. വീടു പണിക്കായി സൂക്ഷിച്ചിരുന്ന കട്ടളയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കട്ടള വീണ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമല്ലൂർ കെവിയിലെ വിദ്യാർഥിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com