സി.വി. ധനരാജ് കൊലക്കേസ്; 3 പ്രതികൾ കുറ്റക്കാരെന്ന് കോടതി, 16 പേരെ വെറുതെ വിട്ടു

കൊലപാതക കേസിൽ 10 വർഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്
First three accused found guilty in Dhanaraj murder case

സി.വി. ധനരാജ്

Updated on: 

കണ്ണൂർ: സിപിഎം പ്രവർത്തകർ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് - ബിജെപി പ്രവർത്തകർക്ക് 12 വർഷം തടവ് ശിക്ഷ. ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, വൈശാഖ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. മറ്റ് 16 പ്രതികളെയും കോടതി വെറുതെവിട്ടു. ശിക്ഷയ്ക്കുമേലുള്ള വാദം ബുധനാഴ്ച നടക്കും.

കൊലപാതക കേസിൽ 10 വർഷത്തിന് ശേഷമാണ് കോടതി വിധി പറഞ്ഞത്. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമായിരുന്നില്ലെന്ന് വിലയിരുത്തിയ കോടതി സംശയത്തിന്‍റെ ആനുകൂല്യം നൽകിയാണ് മറ്റ് പ്രതികളെ വെറുതെ വിട്ടത്. കോടതി വിധി പ്രോസിക്യൂഷന് വലിയ തിരിച്ചടിയായി.

2016 ജൂലൈ 11 നാണ് രാത്രി വീടിന് മുന്നിൽവച്ച് ഡിവൈഎഫ്ഐ നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.വി. ധനരാജിനെ കൊലപ്പെടുത്തിയത്. ബൈക്കിലെത്തി ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് വീട്ടിന് സമീപത്ത് വച്ച് വെട്ടുകയായിരുന്നു.

വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്‍റെ പിറകു വശത്തുവച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മയുടേയും ഭാര്യയുടേയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 20 പേര്‍ ചേര്‍ന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.