ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ വിശാലബെഞ്ച്

വനിതാ ജഡ്ജി ഉൾപ്പെടെയുള്ള അഞ്ചംഗ വിശാല ബെഞ്ചിനായിരിക്കും രൂപം നൽകുക.
Hema Committee Report
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ വിശാലബെഞ്ച്
Updated on

കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിശോധിക്കാനായി വിശാലബെഞ്ച് രൂപീകരിക്കുമെന്ന് ഹൈകകോടതി. വനിതാ ജഡ്ജി ഉൾപ്പെടെയുള്ള അഞ്ചംഗ വിശാല ബെഞ്ചിനായിരിക്കും രൂപം നൽകുക. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നത് ചോദ്യം ചെയ്തു കൊണ്ട് നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ആക്റ്റിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

ആക്റ്റിങ് ചീഫ് ജസ്റ്റിസായിരിക്കും ബെഞ്ചിൽ ആരൊക്കെയുണ്ടായിരിക്കുമെന്ന് തീരുമാനിക്കുക. സെപ്റ്റംബർ 9ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം മുദ്ര വച്ച കവറിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

റിപ്പോർട്ടിലെ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി പായിച്ചിറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് റിപ്പോർട്ടിന്‍റെ പൂർണരൂപം സമർപ്പിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com