കൊച്ചിയിൽ കൂട്ട ആത്മഹത്യ; മൂന്നു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ

തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്
Five members of a family, including three children, found dead

മൂന്നു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ

Updated on

കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും, മൂന്ന് കുട്ടികളുമാണ് മരിച്ചത്. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14), കീർത്തവൻ (4), രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. 2025 ഫെബ്രുവരി മുതൽ വിളപ്പിൽശാല കാരോടുള്ള വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ എറണാകുളത്തേക്ക് പോയിരുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com