ട്രെയിൻ സർവീസിൽ മാറ്റം; 5 ട്രെയിനുകൾ റദ്ദാക്കി

ഫെബ്രുവരി 10,11,17,24,25 തിയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചക്ക് പുറപ്പെടേണ്ട മംഗളൂരൂ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുറപ്പെടും.
Representative image
Representative image

പാലക്കാട്: തിരുവനന്തപുരം , പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളിൽ എൻജിനീയറിങ്ങ് ജോലികൾ നടക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ റദ്ദാക്കിയിട്ടുമുണ്ട്. ഫെബ്രുവരി 10,17,24 തിയതികളിൽ ഷൊർണൂർ ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ഷൊർണൂർ ജംഗ്ഷൻ- തൃശൂർ എക്സ്പ്രസ് (06461) സ്പെഷ്യൽ ട്രെയിൻ റദ്ദാക്കിയിട്ടുണ്ട്.

ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ്(06455) ഫെബ്രുവരി 10,17,24 തിയതികളിലും , കോഴിക്കോട്- ഷൊർണൂർ എക്സ്പ്രസ്(06470) ഫെബ്രുവരി 11,18,25 തിയതികളിലും ഷൊർണൂർ-നിലമ്പൂർ എക്സ്പ്രസ്(06467) ഫെബ്രുവരി 17,18,24,25 തിയതികളിലും റദ്ദാക്കിയിട്ടുണ്ട്.

ഫെബ്രുവരി 10,11,17,24,25 തിയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ഉച്ചക്ക് പുറപ്പെടേണ്ട മംഗളൂരൂ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി പുറപ്പെടും.

ഫെബ്രുവരി 11,18,25 തിയതികളിലായി തൃശൂരിൽ നിന്ന് പുറപ്പെടുന്ന തൃശൂർ- കണ്ണൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ട്രെയിൻ യാത്ര ഷൊർണൂർ ജംഗ്ഷനിൽ അവസാനിപ്പിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com