ഐസ്ക്രീം കഴിച്ചതിനു പിന്നാലെ നിർത്താതെ ഛർദ്ദി; 5 വയസുകാരി മരിച്ചു

പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
ആര്യ
ആര്യ

വണ്ടിപ്പെരിയാർ: കടുത്ത ഛർദ്ദിയെത്തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ച് വയസുകാരി മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ചൊവ്വാഴ്ച കടുത്ത ഛർദ്ദി ഉണ്ടായതിനെത്തുടർന്ന് കുട്ടിയെ വള്ളക്കടവിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയെങ്കിലും ഛർദ്ദി കൂടിയതോടെ വീണ്ടും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

കുട്ടിയുടെ നില ഗുരുതരമായതോടെ വിദഗ്ധ ചികിത്സയ്ക്കായി വണ്ടിപ്പെരിയാറിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുട്ടി മരണപ്പെട്ടതായി ഡോക്റ്റർമാർ സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. മൃതദേഹം ഇപ്പോൾ പീരുമേട് ആശുപത്രിയിലാണ്.

ചൊവ്വാഴ്ച പകൽ മുത്തച്ഛനൊപ്പം ഗവിയിലെത്തിയപ്പോൾ കുട്ടി ഐസ്ക്രീം കഴിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. കുട്ടിയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.