ട്രെയിനിന്‍റെ കാറ്റടിച്ച് തെറിച്ചുവീണു; ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു

റെയിൽവേ പാളത്തിലൂടെ മുത്തശ്ശിക്കൊപ്പം നടക്കുമ്പോഴായിരുന്നു അപകടം
five year old girl died in kasargod

മറിയം നവാൽ

Updated on

കാസർകോട്: ട്രെയിൻ കടന്നുപോകുന്നതിനിടെ കാറ്റടിച്ച് തെറിച്ചുവീണ അഞ്ച് വയസുകാരി മരിച്ചു. ചെങ്കള നാലാം മൈൽ തൈവളപ്പിൽ താഹിർ നജാത്ത്- ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്. വീണ് ഗുരുതരമായി പരുക്കേറ്റ കുട്ടി ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

ഈ മാസം പതിനെട്ടിനാണ് അപകടമുണ്ടായത്. മൊഗ്രോൽ നാങ്കിയിൽ മുത്തശ്ശി നഫീസയോടൊപ്പം മരണവീട്ടിൽ പോയി മടങ്ങിവരികയായിരുന്നു കുട്ടി. റെയിൽവേ പാളത്തിനു സമീപത്തിലൂടെ കുട്ടിയേയും എടുത്തുകൊണ്ട് നടന്നുപോവുകയായിരുന്നു നഫീസ. ആ സമയത്ത് അതിലൂടെ ട്രെയിൻ കടന്നുപോയി. അപ്പോഴുണ്ടായ അതിശക്തമായ കാറ്റടിച്ച് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയിൽ ഇരുവർക്കും പരുക്കേറ്റു. നഫീസ ചികിത്സയിലാണ്.

logo
Metro Vaartha
www.metrovaartha.com