'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല'; ഷാഫിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ

കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്
Flex boards backing Shafi Parambil appear in Kannur amid Congress MPs' spat 	Kannur

'കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല'; ഷാഫിക്ക് പിന്തുണയുമായി കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ

Updated on: 

കണ്ണൂർ: ഷാഫി പറമ്പിൽ എംപിക്ക് പിന്തുണ നൽകികൊണ്ട് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഫ്ലക്സ് സ്ഥാപിച്ചതെന്നാണ് നിഗമനം. കുപ്രചാരണങ്ങൾക്കും കുടില തന്ത്രങ്ങൾക്കും തകർക്കാനാവില്ല ഈ ജനകീയ മുഖത്തെ എന്നാണ് ഫ്ലക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.

കണ്ണൂരിലും തലശ്ശേരിയിലും അടക്കം ജില്ലയിലെ വിവിധയിടങ്ങളിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താനുമായുള്ള തർക്കം തുടരുന്ന സാഹചര‍്യത്തിലാണ് ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്.

ബോർഡുകളിലേക്കും കോർപ്പറേഷനുകളിലേക്കുമുള്ള നിയമനങ്ങളിലെ കാലതാമസത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തിയുണ്ടായതിനെത്തുടർന്നാണ് വിവാദത്തിന് തുടക്കമായത്. യുഡിഎഫ് നേതൃത്വത്തിലുള്ള വി.ഡി. സതീശൻ സർക്കാർ തീരുമാനങ്ങൾ‌ തങ്ങളുമായി ചർച്ച ചെയ്യുന്നില്ലെന്ന് എ ഗ്രൂപ്പ് പരാതിപ്പെട്ടതായാണ് സൂചന.

ഇതിനോട് പ്രതികരിച്ച രാജ്മോഹൻ ഉണ്ണിത്താൻ ഷാഫി പറമ്പിൽ എ ഗ്രൂപ്പ് അല്ലെന്നും ഇതല്ലാതെ മറ്റൊന്ന് വിശ്വസിക്കുന്നത് മണ്ടത്തരമായിരിക്കുമെന്നും പറഞ്ഞു. ഇതേത്തുടർന്ന് രാജ്മോഹൻ ഉണ്ണിത്താനെതിരേ സമൂഹമാധ‍്യമങ്ങളിൽ വലിയ വിമർശനമുണ്ടായി. രാജ്മോഹൻ ഉണ്ണിത്താന്‍റെ മുൻകാല പദവികളും സസ്പെൻഷനുകളും ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

തനിക്കെതിരായ സൈബർ ആക്രമണങ്ങൾ നടത്താൻ ആശാനു വേണ്ടി ശിഷ‍്യൻ ഇറങ്ങിയിരിക്കുകയാണെന്നും നാലു ഗർഭമുണ്ടാക്കിയവനാണ് വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യുന്നതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു. വ‍്യാജ സോഷ‍്യൽ മീഡിയ അക്കൗണ്ടുകൾ മുഖേനയാണ് തനിക്കെതിരേ ആക്രമണം നടന്നതെന്നും ഇത് തുടർന്നാൽ പല സത‍്യങ്ങളും വെളിപ്പെടുത്തുമെന്നും തന്‍റെ ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.