തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് അന്ത്യോദയ അന്ന യോജന (എഎവൈ) റേഷൻ കാർഡ് ഉടമകൾക്ക് 26 മുതൽ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. അതേസമയം, എല്ലാ വിഭാഗം കാർഡുകൾക്കും സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും അധികൃതർ അറിയിച്ചു.