

ജ്യോതിഷ്
കോട്ടയം: ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കുമരകം പള്ളിക്കോടം പറമ്പിൽ ജ്യോതിഷ് (41) ആണ് മരിച്ചത്. ജ്യോതിഷിനൊപ്പമുണ്ടായിരുന്ന മറ്റ് 3 പേർ കൂടി അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആശുപത്രയിൽ അഭയം തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നാലംഗ സംഘം പരിപ്പ് തൊള്ളായിരത്തെ ഷാപ്പിലെത്തി ഭക്ഷണം കഴിച്ചത്. കപ്പയും മീൻ തലക്കറിയുമാണ് കഴിച്ചതെന്നാണ് വിവരം.
ഇതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തു.