ചിന്നക്കനാലിൽ നടപടി കടുപ്പിച്ച് വനം വകുപ്പ്; ഏലകൃഷി നശിപ്പിച്ചു, ഫെൻസിങ് പൊളിച്ചു നീക്കി

ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കൈയേറിയ 10 ഹെക്റ്ററോളം ഭൂമിയാണ് വനം വകുപ്പ് ഒഴിപ്പിച്ചത്
forest dept clears encroached land in chinnakanal

ചിന്നക്കനാലിൽ നടപടി കടുപ്പിച്ച് വനം വകുപ്പ്; ഏലകൃഷി നശിപ്പിച്ചു, ഫെൻസിങ് പൊളിച്ചു നീക്കി

Updated on: 

ഇടുക്കി: ചിന്നക്കനാൽ റിസർവ് ഫോറസ്റ്റ് മേഖലയിൽ അനധികൃതമായി കൈയേറിയ 10 ഹെക്റ്റർ ഭൂമി വനം വകുപ്പ് ഉദ്യോഗസ്ഥർ ഒഴിപ്പിച്ചു. കൈയേറ്റ ഭൂമിയിൽ നട്ടുപിടിപ്പിച്ചിരുന്ന ഏലകൃഷി നശിപ്പിക്കുകയും സംരക്ഷണം തീർത്തുകൊണ്ടുള്ള ഫെൻസിങ്ങുകൾ പൊളിച്ചു നീക്കുകയും ചെയ്തു.

വന്യജീവികളുടെ സ്വഭാവിക സഞ്ചാര പാതയും ആനത്താരകളും പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. വർഷങ്ങൾക്ക് മുൻപ് പ്രൊപ്പോസ്ഡ് വനമായി പ്രഖ്യാപിച്ചിരുന്ന 56 ഹെക്റ്ററോളം വരുന്ന വനം ഭൂമി കൈയേറിയകതായി വനം വകുപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി.

മേഖലയിൽ വന്യജീവി സംഘർഷം ഹരിഹരിക്കാൻ ഇത്തരം സ്വഭാവിക പാതകൾ പുനസ്ഥാപിക്കണമെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ. കെഎസ്ഇബി വൃഷ്ടിപ്രദേശത്തും സമാനമായ രീതിയിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതും വരും ദിവസങ്ങളിൽ ഒഴിപ്പിക്കും. വനം മന്ത്രി ഷിബു ബേബി ജോണിന്‍റെ പൂർണ പിന്തുണയോടെയാണ് വനം വകുപ്പിന്‍റെ നടപടി.

logo
Metro Vaartha
www.metrovaartha.com