
ബാബു എം.പാലിശ്ശേരി
തൃശൂർ: മുൻ എംഎൽഎയും ഇടതു നേതാവുമായ ബാബു എം.പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്ന. കടുത്ത ശ്വാസതടസത്തെത്തുടർന്ന് രണ്ടു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളത്ത് നിന്ന് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം, സിപിഎം കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്‍റ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
2011ലാണ് ആദ്യമായി എംഎൽഎ സ്ഥാനത്തെത്തിയത്. പിന്നീട് 2006ലും തെരഞ്ഞെടുക്കപ്പെട്ടു. സാംസ്കാരിക മേഖലയിലും സജീവമായിരുന്നു. ഭാര്യ സി.എം. ഇന്ദിര