സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു; ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻ‌കൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്
സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ചു; ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ
Updated on: 

കോഴിക്കോട്: സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് മുൻ എംഎൽഎയുടെ മകൻ അറസ്റ്റിൽ. മഞ്ചേരി മുൻ എംഎൽഎ ഇസ്ഹാഖ് കുരിക്കളുടെ മകൻ മൊയ്‌തീൻ കുരിക്കളാണ് അറസ്റ്റിൽ. മഞ്ചേരി സ്വദേശിയായ ബിനീഷ് മൂസയെ ആക്രമിച്ചെന്ന കേസിലാണ് പൊലീസ് ഇയാളെ അറസ്റ്റുചെയ്തത്. 

വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഹൈക്കോടതി മുൻ‌കൂർ ജാമ്യ ഹർജി തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ്.

logo
Metro Vaartha
www.metrovaartha.com