വയനാട് ദുരന്തം: തെരച്ചിലിനിടെ കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 4 ലക്ഷം രൂപ

വെള്ളാർമല സ്കൂളിന് സമീപം ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനിടെയാണ് പണം കണ്ടെത്തിയത്.
wayanad landslide
വയനാട് ദുരന്തം: തെരച്ചിലിനിടെ കണ്ടെത്തിയത് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 4 ലക്ഷം രൂപ
Updated on

വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച പ്രദേശത്ത് നിന്ന് നാലു ലക്ഷം രൂപ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളാർമല സ്കൂളിന് സമീപം ഫയർഫോഴ്സ് നടത്തിയ തെരച്ചിലിനിടെയാണ് പണം കണ്ടെത്തിയത്. അഞ്ഞൂറ് രൂപയുടെ ഏഴു കെട്ടും നൂറു രൂപയുടെ അഞ്ച് കെട്ടുകളുമാണ് ലഭിച്ചത്. പണം റവന്യു വകുപ്പിന് കൈമാറും.

ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അർഹമായ ആനുകൂല്യം ലഭിക്കാൻ കാലതാമസം ഉണ്ടാകാതിരിക്കാനായി നടപടിക്രമങ്ങളിൽ ഇളവു വരുത്താനും സർക്കാർ ഉത്തരവായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com