ലീഗിന് നാല് മന്ത്രിമാർ, വിട്ടുവീഴ്ച ചെയ്യണമെന്ന് കോൺഗ്രസ്

അഞ്ച് മന്ത്രിമാർ എന്ന ആവശ്യമാണ് ലീഗ് മുന്നോട്ടു വച്ചിരിക്കുന്നത്.
Four ministers for the League, Congress wants compromise

ലീഗിന് നാല് മന്ത്രിമാർ, വിട്ടുവീഴ്ച ചെയ്യണമെന്ന് കോൺഗ്രസ്

Updated on

തിരുവനന്തപുരം: തിങ്കളാഴ്ച പുതിയ സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുന്നതിനിടെ മന്ത്രിസ്ഥാനങ്ങൾ നിർണയിക്കുന്നതിൽ പുതിയ സമവാക്യം മുന്നോട്ട് വച്ച് കോൺഗ്രസ്. മുസ്ലീം ലീഗിന് ഇത്തവണ നാല് മന്ത്രി സ്ഥാനമാണ് കോൺഗ്രസ് നിർദേശിച്ചിരിക്കുന്നത്. ഭരണ പരിഷ്കാര സമിതി അധ്യക്ഷ പദവിയും ലീഗിന് നൽകും. അഞ്ച് മന്ത്രിമാർ എന്ന ആവശ്യമാണ് ലീഗ് മുന്നോട്ടു വച്ചിരിക്കുന്നത്. അഞ്ച് മന്ത്രിമാർക്ക് ലീഗ് അർഹരാണെങ്കിൽ പോലും ഇത്തവണ വിട്ടു വീഴ്ച വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. ഈ വിഷയത്തിൽ ലീഗ് പ്രതിഷേധം അറിയിച്ചേക്കും.

മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരാണ് ഇത്തവണ ഉണ്ടായിരിക്കുക എന്നാണ് സൂചന. ഞായറാഴ്ചയോടെ മന്ത്രിമാരുടെ പട്ടികസ ഗവർണർക്കു കൈമാറും.

ആഭ്യന്തരം, വൈദ്യുതി, ഗതാഗതം, റവന്യു, ആരോഗ്യം, ടൂറിസം, വിജിലൻസ്, ഗ്രാമവികസനം, സഹകരണം, എക്സൈസ്, വനംവകുപ്പ് എന്നിവയാണ് മുൻ യുഡിഎഫ് സർക്കാരിൽ കോൺഗ്രസ് കൈവശം വച്ചിരുന്നത്. എന്നാൽ ഇത്തവണ ഇവയിൽ ചിലത് ഘടകകക്ഷികൾക്കു കൈമാറിയേക്കും.

logo
Metro Vaartha
www.metrovaartha.com