

ആന്‍റോ അഗസ്റ്റിന്‍
file image
കൊച്ചി: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ആന്‍റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹർജി തീർപ്പാക്കിയത്.
നോട്ടീസ് നൽകി ആന്‍റോ അഗസ്റ്റിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് എസ്ഐടി നീക്കം. വീട്ടിലും ഓഫിസിലുമായി നടന്ന റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ പരിശോധിച്ച് വരികയാണ് പ്രത്യേക അന്വേഷണ സംഘം. ചിലതിന്‍റെ ഫോറൻസിക് ഫലം കൂടി കിട്ടാനുണ്ട്. അതിനു ശേഷമാവും വിശദമായി ചോദ്യം ചെയ്യുക.